Press Club Vartha

‘മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയായി

ഡൽഹി: ചരിത്രമെഴുതി ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഇരുകക്ഷികളും ഒപ്പിട്ടു.ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഈ കരാറിന്റെ പ്രയോജനം ലഭിക്കും. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധം കൂടുതൽ ശക്തമാകും. ഇത് ഒരു തുടക്കം മാത്രമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു. പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്ക് വലിയ അവസരങ്ങൾ നൽകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും കരാർ അനുസരിച്ച് വില കുത്തനെ കുറയും. ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരാർ പ്രകാരം ഇന്ത്യക്ക് പുതിയ കമ്പോളങ്ങൾ ലഭിക്കും. യൂറോപ്യൻ യൂണിയൻ വഴി ലോകത്തെ 27 രാജ്യങ്ങളിലെ കമ്പോളങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നത്. 2007ല്‍ തുടങ്ങിയ വ്യാപാര കരാര്‍ ചര്‍ച്ചകളാണ് 19 വര്‍ഷത്തിന് ശേഷം യാഥാര്‍ത്ഥ്യമാകുന്നത്.

Share This Post
Exit mobile version