
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ നിന്നും 75 പവൻ സ്വർണം കവർന്നു. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്.സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തിരുവനന്തപുരം കാക്കാമൂല സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.
