
തിരുവനന്തപുരം: നാവായിക്കുളം ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കരുനാഗപ്പള്ളിയിൽ നിന്നും കല്ലമ്പലം ഭാഗത്തേക്ക് വരുകയായിരുന്ന ലോ ഫ്ലോർ നോൺ എസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
