
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം.
അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അദ്ദേഹവും ബോഡിഗാർഡുകളും സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനു ഇടയിലാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്.
