
തിരുവനന്തപുരം: വൃദ്ധമാതാവിനെ മകള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. മംഗലപുരത്തിന് സമീപം ഇടവിളകത്താണ് സംഭവം. ഇടവിളാകത്ത് സ്വദേശി സലീല എന്ന 70 വയസുകാരിയെയാണ് മകള്‍ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്.
പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ സജ അതിന് തയ്യാറായില്ലെന്നാണ് വിവരം. സലീലയെ ആക്രമിച്ച കേസില്‍ മകളുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സജ അമ്മയെ രാത്രിയില്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും എടുക്കാൻ വീട് തുറന്ന് തരണമെന്ന് പറഞ്ഞിട്ട് പോലും മകൾ തയ്യാറായില്ല. അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. മക്കളുടെ ഭാഗത്ത് നിന്ന് വളരെ ക്രൂരമായ ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് സലീല വ്യക്തമാക്കിയിരുന്നു.
