Press Club Vartha

തിരുവനന്തപുരത്ത് കീടനാശിനി മുഖത്ത് വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. നെടുമങ്ങാട് ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.  കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്ത് വീഴുകയായിരുന്നു. ശരീരത്തിനുള്ളിലേക്കും കീടനാശിനി പോയിരുന്നു. തുടർന്ന് അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സ നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്.
Share This Post
Exit mobile version