Press Club Vartha

തിരുവനന്തപുരം മേനംകുളത്ത് വൻ തീപിടിത്തം

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്. വനിതാ ബറ്റാലിയൻ ക്യാമ്പിന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്. മുൻകരുതൽ നടപടിയായി പ്രദേശത്തെ സ്‌കൂൾ, കോളേജ്, ഐടിഐ എന്നിവിടങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു.

സമീപത്തായി ഭാരത് ഗ്യാസിൻ്റെ റീഫില്ലിംഗ് പ്ലാൻ്റ് സ്ഥിതിചെയ്യുന്നതിനാൽ അധികൃതർ ജാഗ്രത പുലർത്തുകയാണ്. കാറ്റുള്ളതിനാൽ തീ അതിവേഗം പടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

തീ അണയ്ക്കാനായി ടെക്നോപാർക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടില്ല.

Share This Post
Exit mobile version