Press Club Vartha

വർക്കലയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ. 6 ഗ്രാം എം ഡി എം എ ആണ് ഇയാളിൽ നിന്നും പിടികൂടിയത്. വർക്കല പനയറ തച്ചോട് സ്വദേശി നിതിൻ ദാസിനെ ആണ് ഡാൻസാഫിൻ്റെ പിടിയിലായത്.

ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. സംസ്ഥാനത്ത് ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന വിപുലമായ രീതിയിൽ നടക്കുകയാണ്. നിരവധി പേരെയാണ് ഇത്തരത്തിൽ പോലീസ് സംഘം പിടികൂടിയത്.

Share This Post
Exit mobile version