Press Club Vartha

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന T20 മത്സരത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 9 മണിക്കാണ് ദർശനത്തിനെത്തിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്‌ർ പട്ടേൽ, വരുൺ ചക്രവർത്തി, റിങ്കു സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവരും ടീമിൻ്റെ സപ്പോർട്ടിങ് സ്‌റ്റാഫുമാണ് ഉണ്ടായിരുന്നത്.

പൊലീസ് സുരക്ഷയിൽ വടക്കേനടയിലെത്തിയ താരങ്ങളെ ക്ഷേത്ര ഭരണസമിതി അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. ഭരണസമിതി ഓഫിസിലെത്തി വേഷം മാറി മുണ്ടും മേൽമുണ്ടും അണിഞ്ഞായിരുന്നു ദർശനത്തിനായി പോയത്. അര മണിക്കൂറോളമാണ് താരങ്ങൾ ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്. ദർശനത്തിനു ശേഷം താരങ്ങൾ കോവളത്തെ ഹോട്ടലിലേക്കു മടങ്ങി.

Share This Post
Exit mobile version