Press Club Vartha

അണ്ടര്‍-19 ലോകകപ്പ് വിജയികള്‍ക്ക് ബിസിസിഐ പാരിതോഷികം

ന്യൂ ഡല്‍ഹി: : അണ്ടര്‍-19 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് 7.50 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ആയുഷ് മാത്രെ നയിച്ച ടീം ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കിരീടമണിഞ്ഞത്. ഇന്ത്യയുടെ ആറാം കിരീടമാണിത്.

439 റണ്‍സും ഒരു വിക്കറ്റും നേടിയ സൂര്യവംശി ടൂര്‍ണമെന്റിലെ മികച്ച താരമായി. 80 പന്തില്‍ 175 റണ്‍സാണ് ഫൈനലില്‍ സൂര്യവംശി നേടിയത്. ഐ.സി.സി. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും കുറിച്ച് ഫൈനലിലെ മികച്ച താരവുമായി. ആയുഷ് മാത്രെ (53), വേദാന്ത് ത്രിവേദി (32), വിഹാന്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ഡു (40), കനിഷ്‌ക് ചൗഹാന്‍ (37*) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തുടര്‍ച്ചയായി ഏഴു ജയങ്ങളോടെയാണ് ഇന്ത്യ കിരീടത്തിലെത്തിയത്.

 

Share This Post
Exit mobile version