Press Club Vartha

വിവാദ പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; പ്രസാധകരുടെ കുറിപ്പ് പങ്കുവച്ച് എം.എം നരവനെ

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയെ ചൊല്ലിയുള്ള വിവാദം കത്തിയാളുന്നതോടെ വിവാദങ്ങളില്‍ പ്രതികരണവുമായി ജനറല്‍ നരവനെ. പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് പറഞ്ഞ്, സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നരവനെ. പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ചാണ് നരവനെ എക്‌സില്‍ പോസ്റ്റിട്ടത്.

നരവനെയുടെ ആത്മകഥയായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം തങ്ങള്‍ക്കാണെന്നും, പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പെന്‍ഗ്വിന്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post
Exit mobile version