
ന്യൂഡല്‍ഹി: അസമില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം അസമില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് 30 എംകെഐ യുദ്ധവിമാനമാണ് കാണാതായത്. വൈകുന്നേരം പറന്നുയര്‍ന്നതിനു പിന്നാലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. വിമാനത്തിനായി തിരച്ചില്‍ നടക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം അസമിലെ ജോര്‍ഹട്ടില്‍ നിന്നാണു വിമാനം പറയുന്നയര്‍ന്നത്. വൈകുന്നേരം 7.42ഓടെ അവസാനമായി വിമാനത്തില്‍ നിന്ന് റഡാറില്‍ സിഗ്നല്‍ ലഭിച്ചു. പിന്നീട് സിഗ്നല്‍ ഒന്നും ലഭിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും വ്യോമസേന എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിമാനം തകര്‍ന്നു വീണതായാണ് സൂചന.