Press Club Vartha

മനുഷ്യന്‍ വീണ്ടും ചാന്ദ്രപഥത്തിലേക്ക്; ‘ആർട്ടെമിസ് 2’ ദൗത്യം വിക്ഷേപിച്ചു

ഫ്ലോറിഡ: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചാന്ദ്രപഥത്തിലേക്ക്. നാസയുടെ ‘ആർട്ടെമിസ് 2’ ദൗത്യ യാത്ര ആരംഭിച്ചു. നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യമാണിത്.

എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിൽ ഉള്ളത്. ഒപ്പം അഞ്ചാമനായി റൈസ് എന്ന പാവയും ഉണ്ട്. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും.

Share This Post
Exit mobile version