Press Club Vartha

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത്

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസം​ഗം.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാര്‍ നയം അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഗള്‍ഫ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതിയെന്നും ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കേരളത്തിന് ഒരു പുതിയ സര്‍ക്കാര്‍ അത്യാവശ്യമാണ്. ജനങ്ങളോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നഴ്സുമാർക്ക് നാട്ടിൽ ജോലി കിട്ടാത്ത അവസ്ഥയാണെന്നും കേരളത്തിൽ ആരോഗ്യ മേഖല തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നുവെന്നും അവർ ആരോപിച്ചു.

മത്സ്യത്തൊഴിലാളികൾക്കും ദുരിത ജീവിതമാണ്. വലിയ വ്യവസായികൾ തുറമുഖം ഏറ്റെടുക്കുമ്പോൾ ദുരിതം മത്സ്യതൊഴിലാളികൾക്കാണ്. എംപിമാർക്ക് പലതും ചെയ്യണം എന്നുണ്ട്. പക്ഷേ സംസ്ഥാന സർക്കാർ അവസരം നൽകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Share This Post
Exit mobile version