Press Club Vartha

തിരുവനന്തപുരത്ത് ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. നെടുമങ്ങാട് താന്നിമൂട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നത്. സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.

അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

ഷാജഹാനും മകന്‍ നിഹാസിനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജഹാന് ഇരുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റു. നിഹാസിന് തലയ്ക്കാണ് പരിക്കേറ്റത്.

Share This Post
Exit mobile version