Press Club Vartha

ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക

ടെഹ്റാൻ: ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം തകർത്ത് അമേരിക്ക. വ്യോമാക്രമണത്തിലാണ് പാലം തകർത്തത്. മധേഷ്യയിലെ ഏറ്റവും വലിയ പാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാജിലെ B1 പാലമാണ് തകര്‍ന്നത്. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാൻ സ്വദേശികളും പ്രദേശത്തെ താമസക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ഇറാനിയന്‍ എഞ്ചിനീയറിംഗിന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുകയായിരുന്നു.

Share This Post
Exit mobile version