
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ. കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ പരിപാടിയില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വച്ചാണ് സംഭവം നടന്നത്.
കേന്ദ്രമന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്‍റെ പേരുമാത്രമാണ് പരാമർശിച്ചതെന്ന് ആരോപിച്ചാണ് വേദിവിട്ടത്. ശ്രീലേഖയ്ക്കായി നടത്തിയ പരിപാടിയിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിച്ചില്ല. തുടർന്നാണ് ശ്രീലേഖ വേദി വിട്ടത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്രീലേഖ വേദിവിട്ടത്. തുടർന്ന് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ആർ ശ്രീരേഖയെ തിരികെ എത്തിച്ചു. ജയ്ശങ്കര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. പക്ഷെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തെക്കുറിച്ചോ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ പ്രസംഗത്തില്‍ ജയ്ശങ്കര്‍ പരാമര്‍ശിച്ചില്ല.
അതേസമയം സംഭവം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആർ ശ്രീലേഖ. പാർട്ടിക്കുള്ളിൽ നേതാക്കളുമായി വ്യക്തിപരമായി സംസാരിച്ച കാര്യങ്ങളാണ് വിഡിയോയായി പ്രചരിക്കുന്നത് എന്നും ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരമാണെന്നും അവർ പ്രതികരിച്ചു. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യമാണെന്നും പാർട്ടിക്കുള്ളിൽ പറയാനുള്ള കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും അവർ വ്യക്തമാക്കി.
