Press Club Vartha

യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് വി ഡി സതീശൻ; അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമെന്ന് കെ സി വേണുഗോപാൽ

കൊച്ചി: നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയ്ക്ക് യുഡിഎഫ് മുന്നേറുന്നുണ്ട്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടുവെന്നും തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിലെന്നും വി ഡി സതീശൻ പറഞ്ഞു.

വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. മൂന്നു മാസത്തിനിടയിൽ നാലു തവണയാണ് കേരളം മുഴുവൻ ചുറ്റി സഞ്ചരിച്ചത്. ജനവികാരം കൃത്യമായി മനസിലാക്കിയ ശേഷമാണ് നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറയുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുത്. എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാനിന്നുമാണ്‌ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകും. പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version