Press Club Vartha

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു; നീക്കം പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. വീട്ടിൽ നിന്ന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി വച്ചത്. രാജി രാഷ്ട്രപതിക്ക് കൈമാറി.

കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം രാജി വയ്ക്കാൻ വിസമ്മതിക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രം നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്. തുടർന്ന് യശ്വന്ത് ശർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Share This Post
Exit mobile version