Press Club Vartha

ഫോണില്‍ സംസാരിച്ച് ട്രംപും മോദിയും; സംസാരം നീണ്ടത് 40 മിനിറ്റോളം; ഇരുവരും സംസാരിച്ചതെന്ത്..?

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലെത്തിയതിനു പിന്നാലെ യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണില്‍ സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഫോണ്‍ സംഹഭാഷണം. 40 മിനിറ്റോളം നീണ്ടുനിന്ന ആ ടെലിഫോണ്‍ സംഭാണത്തില്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ അരിയിക്കുകയും ചെയ്തു.

തന്റെ സുഹൃത്ത് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് എന്നെ ഫോണില്‍ വിളിച്ചു. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്തു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുകയും ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തതായും മോദി എക്‌സില്‍ കുറിച്ചു.

ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങള്‍ അറിയിക്കാറുണ്ടെന്നും പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും അദ്ദേഹം മോദിയോട് വിശദീകരിച്ചതായും ഗോര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സമാധാന ചര്‍ച്ച ആരംഭിക്കുകയും ചെയ്തശേഷം ട്രംപും മോദിയും തമ്മില്‍ നടക്കുന്ന ആദ്യത്തെയും ഈ വര്‍ഷം നടത്തിയ മൂന്നാമത്തെയും സംഭാഷണമാണിത്.

 

 

Share This Post
Exit mobile version