Press Club Vartha

കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണം; പിന്തുണ തേടി പിണറായി വിജയന് രേവന്തിന്റെ കത്ത്

ഹൈദരാബാദ്: നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പിണറായിക്ക് കത്തയച്ചു. തെക്കന്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്നാണ് കത്തിലെ ആവശ്യം.

വനിതാ സംവരണത്തിന്റെ പേരില്‍ നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഒന്നിച്ച നില്‍ക്കണമെന്ന് രേവന്ത് റെഡ്ഡിയുടെ കത്തിലുണ്ട്. പതിറ്റാണ്ടുകളായി തെക്ക്, വടക്ക് എന്ന് വിഭജനം നിലനില്‍ക്കുന്നുണ്ട്. ഈ വേര്‍തിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധം വേണം. അതിന് ഒന്നിച്ച് നില്‍ക്കണമെന്നാണ് രേവന്ദ് റെഡ്ഡി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. ‘നീ പോ മോനെ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരിഹാസവും, അതിന് ‘ഡാഷ് മോനേ രേവന്താ’ എന്ന് പിണറായി മറുപടി കൊടുത്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിണറായി വിജയന്റെ പിന്തുണ തേടി രേവന്ദ് റെഡ്ഡി കത്തെഴുതിയിരിക്കുന്നത്.

Share This Post
Exit mobile version