
വർക്കല: പത്താം ക്ലാസ് പരീക്ഷയിൽ നൂറു മേനി വിജയത്തിന്റെ തിളക്കവുമായി വർക്കല ജ്യോതിസ് സെൻട്രൽ സ്കൂൾ. പരീക്ഷ എഴുതിയ 58 വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം ഉയർത്തി. പത്ത് വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 40 പേർ ഡിസ്റ്റിങ്ഷനും 18 പേർ ഫസ്റ്റ് ക്ലാസ്സും നേടി.
97 ശതമാനം മാർക്കോടെ യദുനാഥ് അഭിലാഷ് സ്കൂളിൽ ഒന്നാമതെത്തി. 95.6 ശതമാനം മാർക്ക് നേടി അനുഗ്രഹ സുരേഷ് രണ്ടാം സ്ഥാനവും, 95.4 ശതമാനം മാർക്കോടെ ശ്രീനന്ദ പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
