
ഡൽഹി: രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു. വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വനിത സംവരണം നടപ്പിലാക്കാനുള്ള നിരവധി അവസരങ്ങൾ നേരത്തെ രാജ്യത്തിന് നഷ്ടമായി. എന്നാൽ ഇപ്പോൾ സുപ്രധാന മാറ്റത്തിന് സമയമായി.
വികസിത ഭാരതമാകാൻ അതു കൂടി വേണമെന്നും സ്ത്രീകൾക്ക് അവരുടെ അവകാശം ആണ് കിട്ടുന്നതെന്നും മൂന്ന് പതിറ്റാണ്ടായി ഇ ബില്ല് തടയുന്നു. ഇനിയും അത് പാടില്ലെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റിമറിയ്ക്കും. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്.
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണ്.
ഒരുമിച്ച് നിന്നാൽ ഇതിഹാസം രചിക്കാമെന്ന് എംപിമാരാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. പൊതുവേദിയിൽ പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നു. പക്ഷേ രഹസ്യമായി വനിതാ സംവരണത്തെ അവർ അനുകൂലിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
.
