
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. 2 സ്ത്രീകൾക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളിയെ പൊലീസ് വെടിവച്ചു കൊന്നു.
ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം. ഒന്ന് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായ തർക്കത്തിനിടയിലാണ് അക്രമി വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ 7 പേരും അക്രമിയുടെ കുട്ടികളാണ്.
ഷമർ എൽക്കിൺസ് എന്ന 31 വയസ്സുകാരനാണ് അക്രമി. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഇതിൽ തലയ്ക്ക് വെടിയേറ്റ് രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിലാണ്. മൂന്നോളം വീടുകളിലാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
