Press Club Vartha

ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് നൽകിയ ഹർജിയിലാണ് നടപടി.

തെരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളത്. ഇത് ക്രമക്കേടാണെന്നും ലൈവ് ലോ പ്രകാരം കോടതി വാമൊഴിയായി അഭിപ്രായപ്പെട്ടു.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതി നടപടി. വിജ‍യ്‌യുടെ സ്വത്തു വിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. വിഗ്നേഷ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

Share This Post
Exit mobile version