Press Club Vartha

നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിവ്യാങ്ക മരിച്ചു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ഹരിയാന: അന്‍പതിലധികം ഗാനങ്ങളില്‍ അഭിനയിച്ച ഹരിയാന്‍വി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു. 30 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച രാത്രി ദിവ്യാങ്കയുടെ ആരോഗ്യനില വഷളായിരുന്നു. പിന്നാലെ ബന്ധുക്കള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബാലന്ദ്ഷഹറില്‍ ജനിച്ച ദിവ്യാങ്ക, ഹരിയാന്‍വി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 50തിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകന്‍ മസൂം ശര്‍മയുമായുള്ള കൂട്ടുകെട്ടുകള്‍ ഏറെ പ്രശംസ നേടിയിരുന്നു. സമൂഹ മാധ്യമത്തില്‍ 1.3 മില്യന്‍ ഫോളോവേഴ്‌സുണ്ട്.

Share This Post
Exit mobile version