
തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം വെയിലൂരില്‍ വെച്ചാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പെട്ടത്. മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പോയ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ആയിരുന്നു. ഈ സമയം പുറകില്‍ ഉണ്ടായിരുന്ന മന്ത്രിയുടെ വാഹനം മുന്നിലെ വാഹനത്തില്‍ ഇടിച്ചു. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാട് സംഭവിച്ചു. ആര്‍ക്കും പരുക്കില്ല. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.