
തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയാണ് ഷൈൻ. കഴിഞ്ഞ 18നാണ് ഇയാൾ സൂര്യതാപമേറ്റ് റോഡിൽ കുഴഞ്ഞു വീണത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
