
കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകി. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
ഇന്ന് വൈകിട്ട് ഡിജിപി യോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം നൽകി. നജീവിതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. ഡിജിപി സമർപ്പിക്കുന്ന റിപ്പോർട്ടനുസരിച്ചാകും തുടർ നടപടികൾ.
