
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗം ആഞ്ഞടിക്കുകയാണ്. 103 സീറ്റുകളിൽ യു ഡി എഫ് ലീഡ് നിലനിർത്തുകയാണ്. യു ഡി എഫ് പ്രവർത്തകരെല്ലാം ആഘോഷത്തിമിർപ്പിലാണ്. ഇതിനിടെ യു ഡി എഫ് തരംഗത്തിൽ പ്രതികരണവുമായി കെ കെ രമ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ കെ രമ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!
ഇതു മതി
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍.
