Press Club Vartha

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. 234 മണ്ഡലങ്ങളിൽ 92 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.

67 സീറ്റുകളിൽ ടിവികെയും 52 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 50 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. എംകെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിലാണ്. എടപ്പാടി മണ്ഡലത്തിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയാണ് ലീഡ് ചെയ്യുന്നത്.

Share This Post
Exit mobile version