Press Club Vartha

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം : കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. ഭരണമാറ്റത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല.

എൽഡിഎഫ് അധികാരത്തിൽ നിന്ന് പുറത്താകുമ്പോൾ, കിഫ്ബിക്ക് ചുക്കാൻ പിടിച്ച കെഎം എബ്രഹാമും പടിയിറങ്ങുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാ​ഗമായാണ് കെഎം എബ്രഹാം ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.

Share This Post
Exit mobile version