Press Club Vartha

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി മരിച്ചു

ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. 1980 ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ സ്ഥാപകനാണ്.

മൃതദേഹം ബുധനാഴ്ച ചെന്നൈയിൽ എത്തിക്കും. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വിവിധ ഭാഷകളിൽ നൂറിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 1990ൽ പുതുവസന്തം എന്ന ചിത്രമാണ് ആദ്യമായി നിർമിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ അദ്ദേഹം 99 ചിത്രങ്ങൾ നിർമ്മിച്ചു. ചേരൻ പാണ്ഡ്യൻ , ഊർ മര്യാദൈ, ഗോകുലം , നട്ടമൈ , പൂവേ ഉനക്കാഗ , സുന്ദര പുരുഷൻ മിസ്റ്റർ റോമിയോ , സൂര്യവംശം , തുള്ളാത മനവും തുള്ളും, ആനന്ദം , കീർത്തി ചക്ര , ജില്ല , ഗോഡ്ഫാദർ, മാരീസൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.

Share This Post
Exit mobile version