Press Club Vartha

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദു അധികാരിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും. നാളെ രാവിലെ 11 മണിയ്ക്കാണ് സത്യപ്രതിജ്ഞ നടക്കുക. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പശ്ചിമബം​ഗാളിലെ പ്രതിപക്ഷ നേതാവായിരുന്നു സുവേന്ദു അധികാരി. മമത ബാനര്‍ജിയെ രണ്ട് തവണ പരാജയപ്പെടുത്തി.

Share This Post
Exit mobile version