
മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച സംഭവം ആത്മഹത്യ എന്ന നിഗമനം എഴുതിത്തള്ളാതെ പൊലീസ്. ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംശയം വീണ്ടും പലപ്പെടുന്നത്. സിങ്ക് ഫോസ്‌ഫൈഡാണ് നാലുപേരുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
തണ്ണിമത്തനില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റു എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ആത്മഹത്യ എന്ന സംശയത്തിലാണ് പൊലീസ്. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്‌റീന്‍ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഛര്‍ദിയെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നാല് പേരും മരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരില്‍ കണ്ടെതെന്ന് സര്‍ ജെജെ ആശുപത്രിയിയിലെ മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞിരുന്നു.
കുടുംബത്തിനും ആദ്യം ഛര്‍ദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികള്‍ തളരുകയും ബോധം നഷ്ടപ്പെടുപ്പെടുയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അബ്ദുല്ലയും കുടുംബവും അര്‍ധ അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായതായി എന്ന് കണ്ടെത്തിയിരുന്നു.