
ചെന്നൈ: തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. ഇടതു പാർട്ടികളും വിസികെയും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി വിജയ് അധികാരം ഉറപ്പിച്ചു.
234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്.
തമിഴ്‌നാട്ടിൽ 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിന് പിന്നാലെയാണ് ടിവികെയെ പിന്തുണയ്ക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
