
ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക.
വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് സംസാരിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്. അതേസമയം കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തുമെന്നും പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
