Press Club Vartha

ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. ദിലീപ് ഘോഷും അഗ്‌നിമിത്ര പോളുമടക്കം അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രമുഖ ബിജെപി നേതാക്കള്‍ അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

വലിയ ആവേശത്തോടെയായിരുന്നു ബംഗാളിലെ ജനങ്ങൾ സുവേന്ദുവിനെ വരവേറ്റത്. മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് , അഗ്‌നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക് , അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍.

സുവേന്ദു അധികാരി സത്യപ്രതിജ്ഞയോടെ ബംഗാളില്‍ ചരിത്രം കുറിക്കുകയാണ് ബിജെപി. കാവി വസ്ത്രം അണിഞ്ഞായിരുന്നു സുവേന്ദു സത‍്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. ചടങ്ങില്‍ ഉടനീളം പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി.

Share This Post
Exit mobile version