Press Club Vartha

അനിശ്ചിതത്വങ്ങൾക്കൊടുവിൽ സർക്കാർ രൂപീകരിക്കാൻ വിജയ്

ചെന്നൈ:ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ അധ്യക്ഷൻ വിജയ്‌യെ ലോക്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിച്ചു.

ടിവികെയ്ക്ക് മുസ്ലീം ലീഗും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയായിരുന്നു. ലീ​ഗും വിസികെയും കത്ത് നൽകിയതോടെ ടിവികെയ്ക്ക് 120 എംഎൽഎമാരു‌ടെ പിന്തുണയായി. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരം. ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.

Share This Post
Exit mobile version