
മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് സൂചന നൽകി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി സമാധാന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാൽ ചർച്ചകള്‍ക്കായി വഴി തുറക്കാമെന്നാണ് വ്ലാഡിമിർ പുടിൻ അറിയിച്ചിരിക്കുന്നത്.
നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുവെന്ന് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിച്ചത് യുഎസ് ആണെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. റഷ്യയുടെ വാർഷിക വിജയദിനാഘോഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥയിൽ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുടിൻ്റെ പരാമർശം വന്നത്.
