Press Club Vartha

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും. സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുട തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടും. സ്വകാര്യ ബസ് മേഖല നശിക്കും. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണ്. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർഥികളെ മാത്രം കൊണ്ടുപോവേണ്ട അവസ്ഥ വരും.

കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുമായാണ്. പുതിയ ബസുകളുമായാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. നഷ്ടമെല്ലാം സഹിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം. പ്രതിപക്ഷ നേതാവിനെ ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ അറിയിച്ചതാണെന്നും ഇവർ പറയുന്നു.

Share This Post
Exit mobile version