Press Club Vartha

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ മൂന്നു പേർ ചികിത്സയിൽ കഴിയുകയാണ്. ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം.

ചികിത്സയിൽ കഴിയുന്നവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശവാസികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാർത്ഥികൾ കുഴഞ്ഞ് വീഴുകയായിരുന്നു.

Share This Post
Exit mobile version