
ഡൽഹി: ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. 24 ലക്ഷത്തോളം പേരായിരുന്നു നീറ്റ് പരീക്ഷ എഴുതിയിരുന്നത്.
പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് പേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു.
ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടക്കുകയോ ചെയ്യേണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരീക്ഷാ പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും.
