
തിരുവനന്തപുരം: ആറ്റിങ്ങൽ എം എൽ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എം എൽ എ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അശ്ലീല കമന്‍റ് ഇട്ടത്.
‘രാജേഷ് കുടുക്ക’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപ കമന്‍റിട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് അശ്ലീല കമന്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
