Press Club Vartha

717 മദ്യവിൽപനാ കേന്ദ്രങ്ങൾ പൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾക്ക് ഇതോടെ പൂട്ട് വീഴും.

717 ടാസ്മാക് മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം.

പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717എണ്ണമാണ് പൂട്ടുന്നത്. മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായപ്പോൾ തന്നെ മദ്യശാലകളുടെ കണക്കെടുക്കാനുള്ള അനൗദ്യോഗിക നിർദേശം വിജയ് നൽകിയിരുന്നു.

Share This Post
Exit mobile version