Press Club Vartha

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മുന്നിൽ തിരുവനന്തപുരം

ഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. പരീക്ഷ എഴുതിയത് 17 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. ഈ വർഷം 85.2 ശതമാനമാണ് വിജയം. പരീക്ഷയിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.

8.86% ആണ് പെൺകുട്ടികളുടെ വിജയശതമാനം. 82.13% ആണ് ആൺ കുട്ടികളുടെ വിജയശതമാനം. ഇത്തവണ 17,80365 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 17,68,968 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 15,07,109 പേർ വിജയിച്ചു.

മുന്നിൽ തിരുവനന്തപുരം മേഖല. 95.62 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഏറ്റവും കുറവ് പ്രയാഗ്‌രാജിലാണ്, 72.43ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്ജെന്‍ഡർ വിദ്യാർഥികളും വിജയിച്ചു. ചെന്നൈയിൽ 93.84% പേരും ബെംഗളൂരുവിൽ 93.19% പേരും വിജയിച്ചു.

Share This Post
Exit mobile version