Press Club Vartha

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. നേത്രചികിത്സയുടെ ഭാഗമായി മൈനർ‌ ഓപ്പറേഷനുവേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

എന്നാൽ പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്ക് ഒപ്പം ചില പരിശോധനകൾ കൂടി ഇവിടെ വെച്ച് നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കൾ അറിയിക്കുന്നു.

Share This Post
Exit mobile version