Press Club Vartha

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പ് നാടകീയരംഗങ്ങൾ; കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പ് നാടകീയരംഗങ്ങൾ. കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി. മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച. നിർണായക കൂടിക്കാഴ്ച നടക്കുന്നത് രാഹുൽ ​ഗാന്ധിയുടെ വസതിയിലാണ്.

എന്തിനാകും രാഹുൽ ഗാന്ധി കെ സിയെ വിളിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും അറിയിപ്പുകള്‍ വന്നിട്ടില്ല. മൂന്ന് നേതാക്കളോടും ഒരു തരത്തിലുള്ള ആശയവിനിമയവും ഹൈക്കമാൻഡ് നടത്തിയിട്ടില്ല.

അതേസമയം നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കുമെന്നാണ് വിവരം. ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക് തിരിക്കും. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

Share This Post
Exit mobile version