
കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായിട്ടാണ് നടപടി. കളമശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസാന്‍ പട്രോള്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ ഉള്ള അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അതിന് പിന്നാലെ ഇപ്പോൾ വാഹനം പിടിച്ചെടുത്തത്.
ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്. ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്ന് ആഡംബര വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും വാഹനങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.
ഓപ്പേറന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍കിയിരുന്നു. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന നിര്‍ദേശത്തോടെയായിരുന്നു വിട്ടു നല്‍കിയത്.
