
ഡൽഹി: പിണറായി വിജയന്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കുന്നതിൽ പിബിയുടെ അംഗീകാരവും വാങ്ങിയിരുന്നു.
ഇനി പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്ന പലതും മാധ്യമസൃഷ്ടിയാണ്. നിര്‍ഭയമായി അഭിപ്രായം പറയണം എന്നാണ് സഖാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
